Pages

Saturday, 20 October 2012

വീട്

വീട് ...
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും.
നാട് പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍
പണാര്‍ത്തി  പാച്ചിലുകാരും
മനസ്സില്‍ നിറയെ മുറിവുകളുണ്ട്
കുറെയേറെ മുറി കവിതകളും
മൃതികളുടെ
സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്കൂനകളും
ഏറെയുണ്ട്
എങ്കിലും..
തെക്കേ തൊടിയിലെ
കുറിയ കുന്നുകള്‍ക്കപ്പുറത്ത്
ഒരു കൊന്നമരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കണിയായുണരുന്നതുമായ
പച്ചപ്പൂമരം !!

- Jayaraj Kulukkallur

No comments:

Post a Comment