Wednesday, 26 December 2012
ജയരാജ് കുലുക്കല്ലൂര്‍: ഭീതി
ജയരാജ് കുലുക്കല്ലൂര്‍: ഭീതി: രാകാറ്റു പേടിപ്പിക്കുന്നു.... ഇടയ്ക്കിടയ്ക്ക് പെരുമ്പറയനക്കി ഇടി മുഴക്കവും മിന്നല്‍.... പിണഞ്ഞിറങ്ങി തീയ്യ് പെയ്യുന്നത് ഇടനെഞ്ചിലേക്കാണ് മ...
ഭീതി
രാകാറ്റു പേടിപ്പിക്കുന്നു....
ഇടയ്ക്കിടയ്ക്ക്
പെരുമ്പറയനക്കി
ഇടി മുഴക്കവും
മിന്നല്‍....
പിണഞ്ഞിറങ്ങി
തീയ്യ് പെയ്യുന്നത്
ഇടനെഞ്ചിലേക്കാണ്
മുറിവ് തുന്നിക്കെട്ടി
വടുക്കളില്‍ ചായ്ച്ചുകെട്ടി
താങ്ങി നിര്‍ത്തിയിരിക്കയാണ് ജീവിതം
ഇനി....
നിലം പൊത്താനുള്ളത്
വെപ്പ് കലത്തിലേക്ക്
ഒരു അടുക്കളഭാഗം മാത്രം
ഇടയ്ക്കിടയ്ക്ക്
പെരുമ്പറയനക്കി
ഇടി മുഴക്കവും
മിന്നല്‍....
പിണഞ്ഞിറങ്ങി
തീയ്യ് പെയ്യുന്നത്
ഇടനെഞ്ചിലേക്കാണ്
മുറിവ് തുന്നിക്കെട്ടി
വടുക്കളില്‍ ചായ്ച്ചുകെട്ടി
താങ്ങി നിര്‍ത്തിയിരിക്കയാണ് ജീവിതം
ഇനി....
നിലം പൊത്താനുള്ളത്
വെപ്പ് കലത്തിലേക്ക്
ഒരു അടുക്കളഭാഗം മാത്രം
Saturday, 20 October 2012
വീട്
വീട് ...
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും.
നാട് പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍
പണാര്‍ത്തി പാച്ചിലുകാരും
മനസ്സില്‍ നിറയെ മുറിവുകളുണ്ട്
കുറെയേറെ മുറി കവിതകളും
മൃതികളുടെ
സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്കൂനകളും
ഏറെയുണ്ട്
എങ്കിലും..
തെക്കേ തൊടിയിലെ
കുറിയ കുന്നുകള്‍ക്കപ്പുറത്ത്
ഒരു കൊന്നമരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കണിയായുണരുന്നതുമായ
പച്ചപ്പൂമരം !!
- Jayaraj Kulukkallur
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും.
നാട് പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍
പണാര്‍ത്തി പാച്ചിലുകാരും
മനസ്സില്‍ നിറയെ മുറിവുകളുണ്ട്
കുറെയേറെ മുറി കവിതകളും
മൃതികളുടെ
സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്കൂനകളും
ഏറെയുണ്ട്
എങ്കിലും..
തെക്കേ തൊടിയിലെ
കുറിയ കുന്നുകള്‍ക്കപ്പുറത്ത്
ഒരു കൊന്നമരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കണിയായുണരുന്നതുമായ
പച്ചപ്പൂമരം !!
- Jayaraj Kulukkallur
Tuesday, 3 April 2012
വീട്
വീട്..
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും
നാട് ...
പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍...
പനാര്തിപ്പാചിലുകാരും
മനസ്സില്‍ നിറയെ മുറിവുകളുണ്ട്
മുറിക്കവിതകളും
മൃതികളുടെ സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്കൂനകളും ഏറെയുണ്ട്
എങ്കിലും...
തെക്കെതൊടിയിലെ മണ്‍കൂനകള്‍ക്കപ്പുറത്ത്
ഒരു കൊന്ന മരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കനിയായുനരുന്നതുമായ
പച്ചപ്പടുമരം !!!
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും
നാട് ...
പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍...
പനാര്തിപ്പാചിലുകാരും
മനസ്സില്‍ നിറയെ മുറിവുകളുണ്ട്
മുറിക്കവിതകളും
മൃതികളുടെ സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്കൂനകളും ഏറെയുണ്ട്
എങ്കിലും...
തെക്കെതൊടിയിലെ മണ്‍കൂനകള്‍ക്കപ്പുറത്ത്
ഒരു കൊന്ന മരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കനിയായുനരുന്നതുമായ
പച്ചപ്പടുമരം !!!
അകം
വീടിന്...
ഒരൊറ്റമുറിയുണ്ട്
അടര്‍ന്നു വീഴാറായൊരു വാതിലും
അകത്തെ കനലുകള്‍
അടച്ചു വെക്കാനും
പുറമേക്ക്
ചിരിച്ചു കാട്ടാനും !!!
ഒരൊറ്റമുറിയുണ്ട്
അടര്‍ന്നു വീഴാറായൊരു വാതിലും
അകത്തെ കനലുകള്‍
അടച്ചു വെക്കാനും
പുറമേക്ക്
ചിരിച്ചു കാട്ടാനും !!!
Subscribe to:
Comments (Atom)