Pages

Tuesday, 3 April 2012

നോവ്‌

നിഴല്‍ തെടുന്നവര്‍ക്കറിയുമോ
വെയില്‍ കൊള്ളുന്നവന്റെ വേദന ! 

വീട്

വീട്..
കവിത വളര്‍ന്ന കാടാണ്
അകം..
കനലുകള്‍ വിങ്ങുന്ന കൂടും
നാട് ...
പരിഹാസങ്ങളുടെതാണ്
നാട്ടുകാര്‍...
പനാര്തിപ്പാചിലുകാരും

മനസ്സില്‍ നിറയെ മുറിവുകളുണ്ട്‌
മുറിക്കവിതകളും
മൃതികളുടെ സ്മൃതിവഴികളില്‍
വിലങ്ങനെ
മണ്‍കൂനകളും ഏറെയുണ്ട്
എങ്കിലും...
തെക്കെതൊടിയിലെ മണ്‍കൂനകള്‍ക്കപ്പുറത്ത്
ഒരു കൊന്ന മരമുണ്ട്
ഓര്‍മ്മകളിലേക്ക്
നിറയെ പൂക്കള്‍ പെയ്യുന്നതും
കനിയായുനരുന്നതുമായ
പച്ചപ്പടുമരം !!!

അകം

വീടിന്...
ഒരൊറ്റമുറിയുണ്ട്
അടര്‍ന്നു വീഴാറായൊരു വാതിലും
അകത്തെ കനലുകള്‍
അടച്ചു വെക്കാനും
പുറമേക്ക്
ചിരിച്ചു കാട്ടാനും !!!